പാലക്കാട്: കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപര്ഷം നേടി ബി.ജെ.പി തന്നെ പാലക്കാട് നഗരസഭ ഒറ്റക്ക് ഭരിക്കും. കുപ്രചരണങ്ങളോ വിവാദ പരാമര്‍ശങ്ങളോ ബി.ജെ.പി യെ തകര്‍ക്കാനായില്ല. നഗരസഭയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തതിന്റെ തെളിവാണ് ഈ വന്‍വിജയം. ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്‌നങ്ങളോ ജൈനിമേട് ശ്മശാനഭൂമിയിലെ മണ്ണെടുപ്പു വിവാദമോ ഒന്നും തന്നെ കഴിഞ്ഞ ബി.ജെ.പി ഭരണ സമിതിയെ താഴെയിറക്കാന്‍ കഴിഞ്ഞില്ല.
വോട്ടെണ്ണല്‍ തുടങ്ങുന്നതിനുമുമ്പ് തന്നെ പ്രവര്‍ത്തകര്‍ നഗരസഭയക്കുമുന്നില്‍ തടിച്ചു കൂടിയിരുന്ന ചെറിയ കോട്ടമൈതാനത്തും ജില്ലാശുപത്രിക്കുമുമ്പിലും അഞ്ചുവിളക്കു പരിസരത്തും ജനങ്ങള്‍ തടിച്ചുകൂടി കൊടികള്‍ വീശി അഭിനന്ദനങ്ങളും ആരവങ്ങളും ആന്തരീക്ഷത്തില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ജയിച്ചു വരുന്ന സ്ഥാനാര്‍ത്ഥികളെ തോളിലേറ്റിക്കൊണ്ടും പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവെച്ചു. റോഡരികില്‍ ശിങ്കാരിമേളത്തോടെയാണ് ജയിച്ചവരെ വരവേറ്റത്. നഗരസഭയില്‍ വോട്ടെണുന്ന പ്രദേശവും പുറമെ റോഡരികിലും വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ടായിരുന്നു. മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധര്‍, ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, മുതിര്‍ന്ന നേതാവ് എന്‍.ശിവരാജന്‍, ശശികുമാര്‍, നടേശന്‍ തുടങ്ങിയ ബി.ജെ.പി സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.ഭവദാസും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.
പാലക്കാട് നഗരസഭയിലെ വിജയികള്‍
1-ാം വാര്‍ഡ് : ദീപാമണികണ്ഠന്‍ (ബിജെപി), 2-ാം വാര്‍ഡ് ജ്യോതിമണി ( യുഡിഎഫ്),3-ാം വാര്‍ഡ് വി നടേശന്‍ (ബിജെപി), 4-ാം വാര്‍ഡ് സാബു (ബിജെപി), 5-ാം വാര്‍ഡ് വിശ്വനാഥന്‍ (ബിജെപി), 6-ാം വാര്‍ഡ് സുഭാഷ് (ബിജെപി), 7-ാം വാര്‍ഡ് ഗോപാലകൃഷ്ണന്‍ (എല്‍ഡിഎഫ്) 8-ാം വാര്‍ഡ് സിന്ധു (ബിജെപി), 9 വാര്‍ഡ് മീനാക്ഷി (ബിജെപി), 10-ാം വാര്‍ഡ് സജിത്കുമാര്‍ (യുഡിഎഫ്), 11 -ാം വാര്‍ഡ് ഭവദാസ് (യുഡിഎഫ് സ്വതന്ത്ര്യസ്ഥാനാര്‍ത്ഥി), 12 -ാം വാര്‍ഡ് പ്രമീള ശശിധരന്‍ (ബിജെപി), 13-ാം വാര്‍ഡ് അഡ്വ ഇ കൃഷ്ണദാസ്( ബിജെപി), 14 -ാം നവാര്‍ഡ് സ്മിതേഷ് (ബിജെപി), 15-ാം വാര്‍ഡ് ശശികുമാര്‍ (ബിജെപി), 16-ാം വാര്‍ഡ് മുഹമ്മദ് ബഷീര്‍ (എല്‍ ഡി എഫ്), 17 വാര്‍ഡ് സെയ്തുമീരാന്‍ (യു ഡി എഫ്), 18-ാം വാര്‍ഡ് മിനി കൃഷ്ണകുമാര്‍ (ബിജെപി), 19-ാം വാര്‍ഡ് വിജയലക്ഷ്മി (ബിജെപി), 20-ാം വാര്‍ഡ് ശരവണന്‍ (ബിജെപി), 21-ാം വാര്‍ഡ് സുജാത (എല്‍ഡിഎഫ്), 22-ാം വാര്‍ഡ് ദിവ്യ (ബിജെപി), 23-ാം വാര്‍ഡ് അനുപമ (യുഡിഎഫ്), 24 -ാം വാര്‍ഡ് ബഷീര്‍ (യുഡിഎഫ്), 25-ാം വാര്‍ഡ് കുമാരി (യുഡിഎഫ്), 26-ാം വാര്‍ഡ് ഷൈലജ ( യുഡിഎഫ്), 27-ാം വാര്‍ഡ് ധന്യ (ബിജെപി), 28-ാം വാര്‍ഡ് സുഭാഷ് (യുഡിഎഫ്), 29-ാം വാര്‍ഡ് സുജാത (യുഡിഎഫ്), 30-ാംവാര്‍ഡ് കുമാരന്‍ (യുഡിഎഫ്), 31 -ാംവാര്‍ഡ് ഫെറോജ (എല്‍ഡിഎഫ്), 32-ാം വാര്‍ഡ് സുലൈമാന്‍ (വെല്‍ഫെയര്‍പാര്‍ട്ടി), 33-ാം വാര്‍ഡ് വനിതമനോജ് (ബിജെപി), 34-ാം വാര്‍ഡ് സലീന (എല്‍ഡിഎഫ്), 35-ാം വാര്‍ഡ് കൃഷ്ണന്‍ (യുഡിഎഫ്), 36-ാം വാര്‍ഡ് (യുഡിഎഫ്), 37-ാം വാര്‍ഡ് ഹസ്സനബ (യുഡിഎഫ്), 38-ാം വാര്‍ഡ് (പ്രതിഭ മോഹനന്‍ (ബിജെപി), 39-ാം വാര്‍ഡ് ഉഷാ രാജേന്ദ്രന്‍ (ബിജെപി), 40-ാം വാര്‍ഡ് വിപിന്‍ (യു ഡിഎഫ്), 41 -ാം വാര്‍ഡ് സാജോ ജോണ്‍ (യുഡിഎഫ്), 42-ാം വാര്‍ഡ് അരുണ (ബിജെപി), 43-ാം വാര്‍ഡ് ജയലക്ഷ്മി(ബിജെപി), 44-ാം വാര്‍ഡ് ബേബി (ബിജെപി), 45-ാം വാര്‍ഡ് ശിവരാജന്‍ (ബിജെപി), 46-ാം വാര്‍ഡ് പ്രിയഅജയന്‍ (ബിജെപി), 47-ാം വാര്‍ഡ് മിനിബാബു (യുഡിഎഫ്), 48-ാം വാര്‍ഡ് ലക്ഷ്മണന്‍ (ബിജെപി), 49-ാം വാര്‍ഡ് ബബിത (ബിജെപി), 50 -ാം വാര്‍ഡ് ശിവകുമാര്‍ (ബിജെപി), 51 -ാം വാര്‍ഡ് പ്രിയ (ബിജെപി), 52-ാം വാര്‍ഡ് ബഷീര്‍ (യു ഡിഎഫ്)
