എലപ്പുള്ളിയിലെ മദ്യശാലയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി.
പഞ്ചായത്തുകളുടെ അധികാരം കുറയ്ക്കുന്നതും ചോദ്യം ചെയ്യും. ഒയാസിസിന് വേണ്ടി പഞ്ചായത്തിൻ്റെ അധികാരത്തെ കവർന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാർ അറിയിച്ചു.
മലമ്ബുഴയിലെ വെള്ളം കൃഷിയ്ക്കും കുടിവെള്ളത്തിനും മാത്രമെ ഉപയോഗിക്കാവൂവെന്ന ഉത്തരവ് നിലവിലുളള കാര്യം കോടതിയെ ധരിപ്പിക്കും.
, പദ്ധതിക്കെതിരെ എതിർപ്പ് രൂക്ഷമാവുമ്ബോഴും പദ്ധതിയുമായി മുന്നോട്ടെന്ന നിലപാടിലാണ് സർക്കാർ.