ബിജെപിയിലെ പ്രതിസന്ധി ഒഴിയുന്നു. നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ രാജിവെക്കില്ല. ആർഎസ്എസ് നേതൃത്വം ഇടപെട്ടതോടയാണ് പ്രശ്നത്തിന് പരിഹാരമായത്.
പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാൻ ആർഎസ്എസ് ഇടപെട്ടതിന് പിന്നാലെ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ വ്യക്തമാക്കി. രാജിക്കില്ലെന്നും അവർ പറഞ്ഞു.
പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പ്രതികരിച്ചു. പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ.ശിവരാജനും പ്രതികരിച്ചു.










