എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാല സംബന്ധിച്ച പ്രതിഷേധത്തില്‍ ബിജെപിയില്‍ ഭിന്നത
എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാല സംബന്ധിച്ച പ്രതിഷേധത്തില്‍ ബിജെപിയില്‍ ഭിന്നത. ജലചൂഷണം ഇല്ലെങ്കില്‍ കമ്ബനി പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന് ചോദിച്ചു.
പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ വൈകീട്ട് മദ്യപിക്കാന്‍ പോകുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണമെന്നും ശിവരാജന് പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി മദ്യനിർമ്മാണശാല വരുന്നതിനെതിരെയും ബിജെപിയുടെ നേതൃത്വത്തിലും പ്രതിഷേധം നടക്കുന്നുണ്ട്.
ഈ പ്രതിഷേധങ്ങള്‍ക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായി എൻ ശിവരാജൻ രംഗത്തെത്തി.