ബിജെപിയില്‍ പൊട്ടിത്തെറി. ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് വികസന മുന്നണിയിലേക്ക്.
പെരിങ്ങോട്ടുകുറിശിയില്‍ 5ന് ചേരുന്ന പൊതുയോഗത്തില്‍ സുരേന്ദ്രനും സംഘവും വികസന മുന്നണിയില്‍ ചേരും. നൂറോളം പേർ ഒപ്പം ചേരുമെന്ന് സുരേന്ദ്രൻ തരൂർ പറഞ്ഞു.
ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് പാർട്ടി വിടാൻ കാരണമെന്നും സുരേന്ദ്രൻ തരൂർ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിയെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ അറിയിച്ചെങ്കിലും അവഗണിച്ചു.