വാളയാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ബി ജെ പി പ്രാദേശിക നേതാവിൻ്റെ കാറില്‍ നിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി.
കിഴക്കഞ്ചേരി സ്വദേശിയായ ബി ജെ പി നേതാവ് പ്രസാദ് സി നായരും, ഡ്രൈവർ പ്രശാന്തും സഞ്ചരിച്ച കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്. കാർഡ് ബോർഡ് പെട്ടിയിലാക്കി സൂക്ഷിച്ചിരുന്നത് 500 രൂപയുടെ കെട്ടുകളാണ്.
ഇന്നലെ രാത്രിയില്‍ സംഭവമുണ്ടായത് വാളയാർ ടോള്‍ പ്ലാസയിലാണ്. ഇരുവരും ബെംഗളൂരുവില്‍ നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു.