ഓപ്പണ്‍ വോട്ടിനെതിരെ പ്രതികരിച്ച് കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി; പ്രകോപനത്തില്‍ ഭാര്യയെ തടഞ്ഞ് എല്‍ഡിഎഫ് ഏജൻ്റുമാര്‍; ഇടപെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
തേൻകുറിശ്ശിയില്‍ വോട്ട് ഉണ്ടെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ 20 വർഷത്തോളമായി കണ്ണാടി പഞ്ചായത്തിലാണ് താൻ വോട്ട് ചെയ്യുന്നതെന്ന് കരുണ രമേഷ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി കാർഡ് ഉള്‍പ്പടെ ഹാജാരാക്കി കൊണ്ട് വ്യക്തമാക്കി. ആരോപണം ഉന്നയിച്ച പഞ്ചായത്തിലെ ബൂത്ത് ലെവല്‍ ഓഫീസറെ വിളിച്ച് ഇരട്ട വോട്ടില്ലെന്ന് ഉറപ്പുവരുത്തി. പിന്നാലെ കരുണയെ വോട്ട് രോഖപ്പെടുത്താൻ ഉദ്യോഗസ്ഥർ അനുവദിച്ചു.