സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.
സന്ദീപ് വാര്യർ പാർട്ടി വിട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപ് പോയതില്‍ ബിജെപിക്ക് ഒരു ക്ഷീണവുമില്ല. തലയ്ക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവർത്തകർ ഉള്‍ക്കൊള്ളില്ലെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
പാർട്ടിയുടെ വക്താക്കളില്‍ ഒരാള്‍ മാത്രമാണ് സന്ദീപ്. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. കൂടുതല്‍കാലം സന്ദീപിന് കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ല. പല പാർട്ടികളുമായി വിലപേശി കൂടുതല്‍ വിലകൊടുത്ത പാർട്ടിയില്‍ സന്ദീപ് പോവുകയായിരുന്നു.
നവംബർ 20 ന് വോട്ടെടുപ്പ് കഴിഞ്ഞാല്‍ സന്ദീപ് വാര്യറെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കി തള്ളും. പാർട്ടി വിടുമ്ബോള്‍ സ്വന്തം നിഴല്‍ പോലും അദ്ദേഹത്തിനൊപ്പമുണ്ടാവില്ല കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.