പ്രധാനമന്ത്രി ഇന്ത്യയിൽ യുവാക്കൾക്ക് തൊഴിൽ അവസരം നല്കണം എന്ന്
അവകാശപ്പെടുമ്പോൾ കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ തൊഴിൽ
നിഷേധിക്കുകയും വഞ്ചനയുമാണ് നടത്തുന്നത് പാലക്കാട് നഗരസഭയുടെ മാലിന്യ
സംസ്കാരണ ശാലയിലെ മാലിന്യ കൂമ്പാരം നീക്കം ചെയ്യാൻ 2018 ൽ പത്ത് ആളുകളെ
ദിവസക്കൂലിക്ക് നൂറിൽ എഴുപത്തിരണ്ട് ദിവസം കരാറെടുത്ത ദീപക് വർമ്മക്ക്
പാലക്കാട് നഗരസഭ നല്കാനുള്ളത് പത്ത് ലക്ഷത്തിലധികം രൂപ ഇതുവരെയും നഗരസഭ
നല്കിയിട്ടില്ല കഴിഞ്ഞ ഇക്കഴിഞ ദിവസങ്ങളിൽ വിഷയുമായി ബന്ധപ്പെട്ട്
ചെയർപേഴ്സണേയും, വൈസ് ചെയർമാനെയും നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും
അനുകൂല നടപടികൾ സ്വീകരിച്ചിട്ടില്ല , ഇതുമായി ബന്ധപ്പെട്ട് ലോൺ എടുത്ത
ദീപക് ബാങ്ക് നടപടികൾ നേരിടുകയാണ് നഗരസഭ അധികൃതർക്കെതിരെ അഞ്ചു വർഷത്തെ
ബി.ജെ.പി ഭരണത്തിൽ യുവാവിന് എട്ടിൻ്റെ പണി തന്ന ഭരണ സമിതിക്ക്
അഭിവാദ്യമർപ്പിച്ച് ദീപക് നഗരസഭക്ക് മുന്നിൽ പ്രതിഷേധം നടത്തി
പൊതുപ്രവർത്തകൻ ഹരിദാസ് മച്ചിങ്ങൽ, എ.എ.പി ജില്ലാ സെക്രട്ടറിവേണുഗോപാൽ,
ദീപം സുരേഷ്, രാഘവൻ കെ.പി എന്നിവർ പ്രസംഗിച്ചു