സാമൂഹ്യ നീതിയുടെ
കാവലാളാവുക
വെൽഫെയർ പാർട്ടി
പൗരസംഗമം
പാലക്കാട് : വംശീയകാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന സംഘടനാ കമ്പയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരസംഗമം സംഘടിപ്പിച്ചു. പാലക്കാട് ഫൈൻ സെന്ററിൽ നടന്ന പൗരസംഗമം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘടനം ചെയ്തു.
‘രാജ്യത്തെ ജനാധിപത്യ മതേതര സംവിധാനങ്ങളെ തകർക്കുന്ന
ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ഭീഷണികൾക്കെതിരെ ഒന്നിച്ചു നിൽക്കണമെന്നും സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന വംശീയ രാഷ്ട്രീയത്തെ ചെറുത്ത് തോല്പിക്കാൻ എല്ലാവരും മുന്നോട്ട്
വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർശ്വവൽകൃത സമൂഹങ്ങളെ സമൂഹത്തിന്റെ നേതൃത്വത്വത്തിലേക്ക് കൊണ്ടുവരുന്നതിനും, വിവേചനം കൊണ്ട് പുറന്തള്ളപ്പെട്ടുപോയവരുടെ അവകാശങ്ങൾക്കും വേണ്ടി യോജിച്ച പോരാട്ടം അനിവാര്യമാണ്.
കോർപ്പറേറ്റ് ചൂഷണ ശക്തികളെ തകർത്തെറിഞ്ഞ് സാധാരണ മനുഷ്യർക്ക് സമാധാനപൂർണമായി ജീവിക്കാനുള്ള സാഹചര്യം
ഉണ്ടാവണം. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും പുതിയ ഇന്ത്യക്ക് വേണ്ടി
എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് പി.എസ്.അബു ഫൈസൽ അധ്യക്ഷത വഹിച്ചു.
വിളയോടി വേണുഗോപാൽ,
നീലിപ്പാറ മാരിയപ്പൻ,
എ.ഉസ്മാൻ,ശിവരാജ് ഗോവിന്ദാപുരം,
രാമചന്ദ്രൻ കല്ലേക്കാട്, പ്രഫ. അബൂബക്കർ, ഉണ്ണി വരദം ,എ.കെ.സുൽത്താൻ, സിദ്ധീഖ് മാഷ് ,കെ.എ.അബ്ദുസ്സലാം
ഹംസ ചെമ്മാനം, സിദ്ധീഖ്, മുഹമ്മദ് മാഷ്, കെ. പി.അലവി ഹാജി,എ കെ സുൽത്താൻ,
ഡോ.താജുദ്ദീൻ,ഡോ.സുരേഷ് കെ. ഗുപ്തൻ,ഷാജഹാൻ മുണ്ടൂർ
തുടങ്ങി മനുഷ്യാവകാശ, സമര – സാമൂഹ്യ, രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ് സ്വാഗതവും ജില്ലാ ജനറൽ കൺവീനർ എം.സുലൈമാൻ സമാപനവും നടത്തി.
Photo:
വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി പാലക്കാട് ഫൈൻ സെന്ററിൽ സംഘടിപ്പിച്ച ‘വംശീയകാലത്ത്
സാമൂഹ്യ നീതിയുടെ കാവലാളാവുക’
പൗരസംഗമം സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു.