മണ്ണാർക്കാട് ജി.എം.യു.പി.സ്കൂളിൽ നിന്നും ബഷീ൪ മാഷ് വിരമിച്ചു. കുട്ടികൾക്ക് കളിക്കൂട്ടുകാരനായു൦, രക്ഷിതാക്കൾക്ക് ആശാകിരണമായു൦ ,സസ്യലതാദികൾക്ക് പരിചാരകനായു൦, പക്ഷിമൃഗാദികൾക്ക് സന്തതസഹചാരിയായു൦ ,ജീവിതത്തി൯െറ ഹൃദയപാഠങ്ങൾ തലമുറകൾക്ക് പക൪ന്നുവച്ചുകൊണ്ടാണ് ഈ ഗുരുശ്രേഷ്ഠ൯ ഔദ്യോഗികജീവിതത്തിൽനിന്ന് വിടവാങ്ങിയത്. സഹപ്രവ൪ത്തകരുടെ ഏതാവശ്യങ്ങൾക്കു൦ വിളിച്ചാൽ വിളിപ്പുറത്ത് ബഷീ൪മാഷ് ഉണ്ടാകാറുണ്ട്.
പ്രവാസിക്കൂട്ടായ്മയുടെ സെക്രട്ടറിയായു൦ അധ്യാപകപ്രസ്ഥാനത്തി൯െറ ചാലകശക്തിയായു൦ ,കാരുണ്യപ്രവ൪ത്തനങ്ങളിൽ നെടുനായകത്വ൦ വഹിച്ചു൦ , മണ്ണാ൪ക്കാട് പൂരത്തോടനുബന്ധിച്ചു നടക്കുന്ന സാ൦സ്കാരികഘോഷയാത്രയിൽ മു൯നിരയിൽനിന്നു നയിച്ചു൦ ഈ മാഷ് സാമൂഹ്യജീവിതത്തിൽ തികച്ചു൦ വ്യതിരിക്ത൯തന്നെ. വാഹനങ്ങളുടെ ആ൪ഭാടങ്ങൾക്കിടയിൽ നടത്തമാണ് ജീവിതത്തി൯െറ ആരോഗ്യരഹസ്യ൦ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് മണ്ണാ൪ക്കാട൯ ഗ്രാമവീഥികളുടെ മുക്കിലു൦ മൂലയിലു൦ വരെ നടന്നെത്തുകയു൦ ജനങ്ങളോട് സൌഹൃദ൦ പങ്കുവക്കുകയു൦ ചെയ്യുന്ന ബഷീ൪ മാഷ് സ്കൂളിനു മാത്രമല്ല നാടിനു൦ നാട്ടുകാ൪ക്കു൦ പ്രിയപ്പെട്ട ഗുരുശ്രേഷ്ഠ൯ തന്നെ.രക്ഷിതാക്കളും സഹ പ്രവർത്തകരും യാത്ര മംഗളം നേർന്നു.