മുബൈ ബാർജ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട കൽമണ്ഡപം ടാഗോർ നഗർ സ്വദേശി അരുണിനെ എ പ്രഭാകരൻ എംഎൽഎ സന്ദർശിച്ചു. വീട്ടിലെത്തി അരുണിനോടും കുടുംബംഗങ്ങളോടും സംസാരിച്ചു. ബാർജ് അപകടത്തിൽപെട്ട് 16 മണിക്കൂറോളം വെള്ളത്തിൽ ഒഴുകിനടന്നു.
സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും സ്വരുകൂട്ടിയ പണവുമെല്ലാം നഷ്ടമായി. ട്രെയിമാർഗം അരുൺ വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. എംഎൽഎയ്ക്കൊപ്പം മറുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം നിഷ, സിപിഐ എം ടൗൺ ലോക്കൽ സെക്രട്ടറി ആർ ഉദയകുമാർ, എസ് ദാവുദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.