ബാറുകൾ തുറക്കരുത്: മദ്യ വിരുദ്ധ ജനകീയ മുന്നണി നവമ്പർ 2ന് പാലക്കാട് കളക്ടറേറ്റ് പടിക്കൽ കൂട്ട ധർണ്ണ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നവമ്പർ 2 ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണയുടെ ഭാഗമായി പാലക്കാട് കളക്ടറേറ്റിന് മുമ്പിൽ കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാറുകൾ കൂടി തുറക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു് കാലത്ത് 10 മണി മുതൽ 12 മണി വരെ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു് കൂട്ട ധർണ്ണ നടത്തുമെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താനും മദ്യ നിരോധന സമിതി ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാലും അറിയിച്ചു. എ.കെ. സുൽത്താൻ മൊ:9447621686 പാലക്കാട്, 31.10.20