രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂർ പോലീസിമായി ചേർന്ന് കുളപ്പുള്ളിയിൽ വിതരണത്തിനായി സൂക്ഷിച്ചു വെച്ചിരുന്ന 6 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.
പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ പി ഹരീഷ് ഷൊർണ്ണൂർ എസ് ഐ ബഷീർ എന്നിവർ നേതൃത്വം നൽകിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സൽമാൻ റെസാലി പി കെ, പ്രിവന്റീവ് ഓഫീസർമാരായ പ്രസന്നൻ, ദേവകുമാർ എന്നിവർ പങ്കെടുത്തു.