പാലക്കാട്: തേങ്കുറിശി ദുരഭിമാന കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് മന്ത്രി എകെ ബാലൻ. പൊലീസ് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കും. ശക്തമായ അന്വേഷണം . സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. നാളെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയങ്ങൾ അവതരിപ്പിക്കും. വേറെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വേണമെങ്കിൽ അത് അടുത്ത ദിവസം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.