നെന്മാറ നിയമസഭ നിയോജക മണ്ഡലം എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട കെ. ബാബു നിയമസഭാ സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിൽ ഇന്നലെ രാവിലെ സത്യപ്രതിജ്ഞ ചെയ്തു.
കോവിഡ് ബാധിച്ച് നെന്മാറയിലെ പേഴുംപാറയിലുള്ള വീട്ടിൽ സന്പർക്ക വിലക്കിൽ കഴിയുകയായിരുന്നതിനാൽ മറ്റു എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത 24ന് അദ്ദേഹത്തിന് പ്രോടൈം സ്പീക്കർ മുന്പാകെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. മെയ് 13 ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനാലാണ് സന്പർക്ക വിലക്കിൽ കഴിയേണ്ടിവന്നത.്
ഇത് രണ്ടാം തവണയാണ് അദ്ദേഹം നെന്മാറ മണ്ഡലത്തിൽ നിന്നും സിപിഎം പ്രതിനിധിയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.










