കേരള കണക്കൻ മഹാസഭയുടെ (KKMS) നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 158 മത് ജന്മദിനം ആഘോഷിച്ചു….
പുഷ്പാർച്ചന ചടങ്ങിനു ശേഷം നടന്ന പ്രസ്തുത പരിപാടിയിൽ സംസ്ഥാന പ്രസിഡൻറ് കെ.ശങ്കരൻ അധ്യക്ഷത വഹിച്ചു.
സഭയുടെ രക്ഷാധികാരി ടി. പഴണിമല ഉത്ഘാടനം ചെയ്ത പരിപാടിയിൽ പ്രദീപ് നെന്മാറ മുഖ്യ പ്രഭാഷണം നടത്തി.
ആറുചാമി അമ്പലക്കാട് ,ഉണ്ണികൃഷ്ണൻ, സത്യഭാമ തത്തമംഗലം,Dr: ജയൻ സി കുത്തനൂർ, പാർവ്വതി, തുളസി ദാസ് എന്നിവർ പ്രസംഗിച്ചു.










