അട്ടപ്പാടി ചുരം ഇന്നും(14/10/21) ബ്ലോക്ക് ആണ്…. 7th വളവിൽ ലോറി മറിഞ്ഞു ഒപ്പം ഒരു വണ്ടി ക്രോസ്സ് ആയി നിൽക്കുന്നു ബൈക്ക് പോലും പോകില്ല
അട്ടപ്പാടി: ഇന്നലെ രാത്രി അട്ടപ്പാടി ചുരം വഴി കൊയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ട്രെയ്ലർ ലോറികൾ കുടുങ്ങി ഗതാഗത തടസ്സം. കോഴിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് കേബിളുമായി പോകുകയായിരുന്ന രണ്ട് ട്രെയ്ലർ ലോറികളാണ് ചുരത്തിൽ കുടുങ്ങിയത്.
ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. അട്ടപ്പാടി ചുരത്തിൽ ഏഴാം വളവിലാണ് ലോറികൾ കുടുങ്ങിയത്. രണ്ട് ലോറികളിൽ ഒന്നിന്റെ കേബിൾ കയറ്റിയ ഭാഗം മറിഞ്ഞ നിലയിലാണ്. ഇതോടെ മണ്ണാർക്കാട് അട്ടപ്പാടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. ക്രെയ്ൻ വന്ന് ലോറി നീക്കിയതിന് ശേഷമേ ഗതാഗതം പുന:സ്ഥാപിക്കാനാവൂ, എന്നതാണ് ലഭ്യമാകുന്ന വിവരം
പാലക്കാട് വഴി പോകേണ്ട ട്രെയിലർ ലോറികൾ ഗൂഗിൾ മാപ്പ് കാണിച്ച ദിശയിലൂടെ സഞ്ചരിച്ച് ചുരത്തിൽ കുടുങ്ങുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം