അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം
അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. പുതൂർ പഞ്ചായത്തിലെ കോണംകുത്തി ഊരിലെ സെൽവിയുടെയും മണികണ്ഠന്റെയും കുഞ്ഞാണ് മരിച്ചത്. സെൽവി 7 മാസം ഗർഭിണിയായിരുന്നു.
പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. സെൽവിയ്ക്ക് രക്തക്കുറവ് ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു