“അട്ടപ്പാടി യിലെ ശിശുമരണങ്ങൾ ദേശീയ ഏജൻസി അന്വേഷിക്കണം “=============== ഇന്ധന സബ്സീഡിഅനുവദിക്കുക, കാർഷിക മേഖല യെസംരക്ഷിക്കുക,അട്ടപ്പാടിശിശുമരണം സമഗ്ര അന്വേഷണം നടത്തുക, വന്യമൃഗ ശല്യം തടയുക തുടങ്ങി കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ, ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4മണിക്ക് കോട്ട മൈതാനം മുൻവശത്ത് (അഞ്ച് വിളക്കിന് സമീപം ) പ്രതിക്ഷേധധർണ നടത്തി. ജില്ലാ പ്രസിഡന്റ് ജോബി ജോൺ അധ്യക്ഷതവഹിച്ച യോഗത്തിൽ അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ :മോൻസ് ജോസഫ് mla ഉത്ഘാടനം ചെയ്തു ആവശ്യപ്പെട്ടു. നേതാക്കളായ ജെയ്സൺ ജോസഫ്, കെ.ശിവരാജേഷ്, തോമസ് ജേക്കബ്, വി എ. ബെന്നി, ടി കെ. വത്സല്ലൻ, എൻ വി. സാബു, എൻ പി. ചാക്കോ,പി കെ. മാധവവാര്യർ, ചാർളി മാത്യു, എം വി. രാമചന്ദ്രൻ നായർ, സുന്ദർരാജ്, പ്രജീഷ് പ്ലാക്കൽ, ടി കെ. സുബ്രമണ്യൻ, കെ പി. ശശീന്ദ്രൻ, ചോലയിൽ വേലായുധൻ, സന്തോഷ്, സലിം കണ്ണാടി,സതീഷ് പുതുശേരി, ജയകൃഷ്ണൻ കോട്ടായി, ജയൻ മാത്തൂർ,ജോഷി പള്ളി നീരയ്ക്കൽ സജി,അജയ് എന്നിവർ സംസാരിച്ചു.