പാലക്കാട് പോക്സോ കേസിലെ അതിജീവിതയ്ക്ക് സംരക്ഷണം ഒരുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ അറിയിച്ചു. അതിജീവിതയ്ക്കായി സപ്പോർട്ട് പേഴ്സണെ നൽകും.
ആശ്വാസ നിധിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായവും ഉറപ്പാക്കും. വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ ഉള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ പറഞ്ഞു.