കെ.എസ്.ഇ.ബി സേവനങ്ങള്‍ ഇനിമുതല്‍ വാതില്പടിയില്
കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സുരക്ഷിത സേവനം നല്‍കുന്നതിന് കെ.എസ്.ഇ.ബിയുടെ ‘സേവനങ്ങള്‍ വാതില്‍ പടിയില്‍’ (സര്‍വ്വീസസ് അറ്റ് ഡോര്‍ സ്റ്റെപ്സ്) പദ്ധതി ഒക്ടോബര്‍ ഒന്ന് മുതല്‍ പാലക്കാട് സര്‍ക്കിളിനു കീഴിലുള്ള 39 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍ സര്‍ക്കിള്‍) അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സംബന്ധമായ സേവനങ്ങള്‍ ലഭിക്കുന്നതിന് വ്യക്തിയുടെ പേരും ഫോണ്‍ നമ്പരും അടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. പുതിയ സര്‍വീസ് കണക്ഷന്, ഉടമസ്ഥാവകാശമാറ്റം, ലൈന്‍മാറ്റി സ്ഥാപിക്കല്‍, കണക്ടഡ്ലോഡ് മാറ്റം തുടങ്ങിയ സേവനങ്ങള്‍ പരിശോധനക്ക് നിയോഗിക്കപ്പെട്ട കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് അപേക്ഷനെ ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശം നല്കി സ്ഥല പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.
പാലക്കാട് സര്‍ക്കിളിനു കീഴിലുള്ള സെക്ഷന്‍ ഓഫീസ് ഫോണ്‍ നമ്പരുകള്‍ താഴെ കൊടുക്കുന്നു:
സുല്‍ത്താന്‍പേട്ട – 0491 2537053
ബിഗ്ബസാര്‍ – 0491 2520215
മേലാമുറി – 0491 2537413
കല്പാത്തി – 0491 2558595
ഒലവക്കോട് – 0491 2555213
മലമ്പുഴ – 0491 2815144
കഞ്ചിക്കോട് – 0491 2566232
മരുതറോഡ് – 0491 2539953
എലപ്പുള്ളി – 0491 2583256
വാളയാര്‍ – 0491 2863232
പറളി – 0491 2856245
പത്തിരിപ്പാല – 0491 2874404
മുണ്ടൂര്‍ – 0491 2833400
കോങ്ങാട് – 0491 2845252
കടമ്പഴിപ്പുറം – 04662 267974
ചിറ്റൂര്‍ – 04923 222331
വേലന്താവളം – 04923 235223
കൊഴിഞ്ഞാമ്പാറ – 04923 272273
കൊടുവായൂര്‍ – 04923 252262
തത്തമംഗലം – 04923 227244
വണ്ടിത്താവളം – 04923 232880
പുതുനഗരം – 04923 252208
കൊല്ലങ്കോട് – 04923 262378
മുതലമട – 04923 275222
വടവന്നൂര്‍ – 04923 215550
നെല്ലിയാമ്പതി – 04923 246261
ആലത്തൂര്‍ – 04922 222321
പാടൂര്‍ – 04922 237283
പുതുക്കോട് – 04922 266499
കുനിശ്ശേരി – 04922 235892
വടക്കഞ്ചേരി – 04922 255013
കിഴക്കഞ്ചേരി – 04922 203300
മുടപ്പല്ലൂര്‍ – 04922 255003
നെന്മാറ – 04923 244271
കുഴല്‍മന്ദം – 04922 272028
കുത്തന്നൂര്‍ – 04922 288008
കോട്ടായി – 04922 285230
പെരിങ്ങോട്ടുകുറുശ്ശി – 04922 216744
കയറാടി – 04923 242526.