മണ്ണാർക്കാട് കെഎസ്ഇബി ഓഫീസിൽ കരാറുകാരന്റെ
ആത്മഹത്യ ഭീഷണി (ഫോട്ടോ)
മണ്ണാര്‍ക്കാട് : കെഎസ്ഇബി ഓഫീസിനകത്ത് കരാറുക്കാരന്റെ ആത്മഹത്യ ഭീഷണി. അഗളി കെഎസ്ഇബിയിലെ കരാറുകാരന്
പി.സുരേഷ് ബാബുവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
കരാർ പ്രകാരം തീർത്തു നൽകിയ പ്രവൃർത്തികളുടെ ബിൽ തുകയായി ഒരു കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും നിരവധി തവണ ഒഫീസ് കയറിയിറങ്ങിയിട്ടും പണം നൽകുന്നില്ലെന്നുമാണ് സുരേഷ് ബാബു പറയുന്നത്.
പണം ലഭിക്കാത്തതിനാൽ വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. മറ്റ് മാർഗമില്ലാത്തതിനാലാണ് കെഎസ്ഇബി ഓഫീസിലെത്തി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും സുരേഷ് ബാബു പറഞ്ഞു.
കഴിഞ്ഞ 40 വർഷമായി അട്ടപ്പാടി മേഖലയിൽ ലൈൻ വർക്കുകൾ കരാർ ഏറ്റെടുത്ത് ചെയ്യുന്നത് സുരേഷ് ബാബുവാണ്.
സുരേഷ് ബാബു കുരുക്കിട്ട് ആത്മഹത്യ ശ്രമം നടത്തിയെങ്കിലും ജീവനക്കാർ ഇടപെട്ട്
പിന്തിരിപ്പിച്ചു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി സുരേഷ് ബാബുവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇക്കാര്യത്തിൽ സാധാരണ ഗതിയിലുള്ള കാലതാമസം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. 4 ലക്ഷം രൂപ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്.
മറ്റ് തുകയും ഘട്ടം ഘട്ടമായി അനുവദിക്കുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.