അര്ജുന് ആയങ്കിയെ റിമാന്റ് ചെയ്തു
സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ മുഖ്യ സൂത്രധാരനായ അര്ജ്ജുൻ ആയങ്കിയേയും സായി മുഹമ്മദ് അനീസിനേയും 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കേസില്‍ അര്ജുൻ തന്നെയാണ് മുഖ്യ ആസൂത്രകൻ എന്നാണ് പോലീസ് നിഗമനം. ഇയാള്‍ കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തില്ലെന്നാാണ് സൂചന. അതേസമയം അര്‍ജുനുമായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. മലപ്പുറം, മീനാക്ഷിപുരം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്