ഏതു പദവിയിലുംവികസനത്തിന്റെകയ്യൊപ്പ്
സമൂഹത്തിന്റെ പലശ്രേണിയില്‍പ്പെട്ടവര്‍ക്ക് അവരിലൊരുവനാണ്യൂസുഫ്പാലക്കൽ. സൗമ്യമായ പെരുമാറ്റത്തിലൂടെകക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രിയങ്കരൻ.നാടിന്റെ ജീവല്‍പ്രശ്നങ്ങള്‍ തൊട്ടറിഞ്ഞ ഈ ജനകീയസാരഥിയുടെചിത്രവും ചിഹ്നവുമാണ്ഓരോ കവലകളിലും നാട്ടു വഴികളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ചിഹ്നം മൊബൈൽ ഫോൺ.പൊതുമണ്ഡലത്തില്‍ കാൽ നൂറ്റാണ്ടുകാലം ജനസേവനം നടത്തിയതിന്റെ ആത്മവിശ്വാസവുമായാണ് യൂസുഫ് പാലക്കൽ കരിമ്പ പതിനാലാം വാർഡിൽ ജനവിധി തേടുന്നത്. വർഷങ്ങൾ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പരിചയ സമ്പത്തും യുഡിഎഫിന്റെ ജനപക്ഷ സമീപനത്തില്‍ ഉള്‍ച്ചേര്‍ന്ന ഇച്ഛാശക്തിയും ഒരുമിച്ചപ്പോൾ നാട്ടുകാർക്ക് ലഭിച്ചത് സ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയെ.സര്‍വസമ്മതമായ പ്രവര്‍ത്തനത്തിലൂടെ ആര്‍ജിച്ച എളിമയും ജനവിശ്വാസവുമായാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചയൂസുഫ്പാലക്കൽ ഗ്രാമപഞ്ചായത്ത് മെമ്പറായിജനവിധി തേടുന്നത്.ഏതു പദവിയുടെയും ചെറുപ്പവും വലുപ്പവും ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല.പദവി ധാർമികചുമതലയായി കരുതുന്ന ഒരാൾ.മണ്ണാർക്കാട്ബ്ലോക്ക് പരിധിയിലുംകരിമ്പഡിവിഷനിലുംവികസനത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയത് ആർക്കും നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമായി നിലനിൽക്കുന്നു.എല്ലാ വിഭാഗങ്ങളോടും നീതിപൂര്‍വകമായ സമീപനം പുലര്ത്തിയതുംപറഞ്ഞെതെല്ലാം പാലിച്ചതും നാടറിഞ്ഞഈ നേതാവിന്റെ സവിശേഷതയാണ്. സംഘടനകളുടെയും സഹകരണ സ്ഥാപനങ്ങളുടെയുംമുസ്ലിം ലീഗിന്റെയും നേതാവായി ജില്ലക്കകത്തും പുറത്തും അറിയപ്പെടുന്ന വ്യക്തിത്വമാണ് യൂസഫ് പാലക്കൽ.കരിമ്പയിൽ ഭരണമാറ്റംകൂടി അനിവാര്യമെന്ന ഓര്‍മപ്പെടുത്തലുമായാണ് യൂസുഫ്പാലക്കൽ ഇത്തവണ വോട്ടര്‍മാരെ സമീപിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങളുംകുടിവെള്ളത്തിന്റെ ലഭ്യതയുമാണ്ഈ മലയോര നാട്ടിൽഇന്നുംവോട്ടർമാർ ഉയർത്തുന്ന പരിഭവങ്ങൾ.നാട്ടിൽ വികസനവും പുരോഗതിയുംപരിപോഷിപ്പിക്കാൻ,പ്രാദേശികപദ്ധതി പ്രവർത്തനങ്ങളുടെ തുടർച്ചക്ക്’മൊബൈൽ തൊട്ട് ഒരു വോട്ട്,അതാണ് യുസുഫ് പാലക്കലിന്റെ നിർലോഭമായസ്നേഹചിത്രം. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതികളിൽ കരിമ്പ ഡിവിഷനിൽ മികവാർന്ന വികസന പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ ഭരണ കാലയളവിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫണ്ട് വിനിയോഗിച്ചത്.തമ്പുരാൻ ചോല-നീലാറ്റ കനാൽ റോഡ്,ചെമ്പൻ തിട്ട കുടിവെള്ള പദ്ധതി,നീലാറ്റ തോട്സംരക്ഷണവും,കൽവെർട്ട്നിർമാണവും,കാളിയോട് കുറ്റിചോല കനാൽ റോഡ് കോൺക്രീറ്റ്,മുട്ടിക്കൽ കണ്ടം ചെരിപുറം ,മുകാലൻ കുന്ന് കോളനി ഭാഗത്ത് റോഡുകൾ,ഇടക്കുർശി വനിതാ വ്യവസായ കോംപ്ലക്സ്,തുപ്പനാട് കുളിക്കടവ്,ചെറുള്ളി-മണ്ണാത്തിപ്പാറ റോഡ് കോൺക്രീറ്റ്,തുപ്പനാട് അംഗൻവാടിക്ക് സ്ഥലം,ചെറുള്ളി ഐരാനി പുതിയ റോഡ് കോൺക്രീറ്റ്,പനയമ്പാടം ജിയുപി സ്കൂളിൽ ബാലവിഹാർ ഓഡിറ്റോറിയം,ഇഞ്ചൻ കവല കുടിവെള്ള പദ്ധതി,കപ്പടം ജിഎൽപി സ്കൂൾ കവാടവും പാചകപ്പുര നവീകരണവും,കരിമ്പ ഗവ.ഹൈസ്കൂളിൽ ശൗചാലയം,കരിമ്പ കാരാകുർശി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മമ്പുറം പാലം തുടങ്ങിയൂസുഫ് പാലക്കൽ നടത്തിയ വികസന നേട്ടങ്ങൾ ഒരു ദേശത്തിന്റെമാറ്റത്തിന്റെ സാക്ഷ്യപത്രമാണ്.നേട്ടങ്ങളുടെ ജൈത്രയാത്രയിൽമണ്ണാർക്കാട്ബ്ലോക്കിൽകരിമ്പയുടെ സ്പന്ദനമായി മാറാൻഈ ജനപ്രതിനിധിക്ക്കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്താം.പശ്ചാത്തല മേഖലക്ക് ഊന്നൽ നൽകിയുംപ്രധാന ഗ്രാമീണ റോഡുകൾ നവീകരിച്ചുംതന്റെ പ്രാതിനിധ്യം സജീവവും സക്രിയവുമാക്കിയിട്ടുണ്ട് ഇദ്ദേഹം.തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മാതൃകയാക്കാവുന്നഇടപെടലുകളാണ്അഞ്ചു വർഷ ഭരണസാരഥ്യത്തിന്റെ നീക്കിയിരിപ്പ്.ഒരു വാർഡ് മെമ്പർസ്ഥാനത്തേക്ക് മത്സരിക്കുമ്പോൾനാട് മുന്നേറുന്നതിൽ നിർണായകമായി വർത്തിച്ച ഇതുപോലൊരു ജനപ്രതിനിധി ഈ പ്രദേശത്ത്വേറെ ഉണ്ടാകാനിടയില്ല.കൃത്യതയുംസുതാര്യതയും ഉറപ്പ് വരുത്തിജനകീയവും ജനാധിപത്യപരവുമായ വികസനം ഉറപ്പാക്കാൻ നാട്യങ്ങളില്ലാത്ത ഈ നാട്ടുകാരൻ വിജയിച്ചു വന്നേ മതിയാകൂ എന്നാണ്വോട്ടർമാർ അഭിലഷിക്കുന്നത്.