പാലക്കാട് എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അക്രമവിരുദ്ധ ജനകീയ കൂട്ടായ്മ ചൊവ്വാഴ്ച അഞ്ചുവിളക്ക് പരിസരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോൺ ഉദ്ഘാടനം ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് കേന്ദ്ര ഭരണകക്ഷിയും സംസ്ഥാന പ്രതിപക്ഷവും നടത്തുന്ന അട്ടിമറി, അക്രമ സമരങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കൂട്ടായ്മ. എംഎൽഎമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പ്രതിഷേധം.