നെന്മാറ MLA യുടെ സ്ത്രീവിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോൺഗ്രസ്
സമരം ചെയ്യാനെത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് നെന്മാറ എംഎൽഎ, കെ.ബാബു. ബാരിക്കേഡിന് മുകളിൽ കയറാൻ വനിതാ പ്രവർത്തകരെ സഹപ്രവർത്തകരായ പുരുഷന്മാർ പിറകിൽ നിന്ന് തളളി സഹായിക്കുന്നുവെന്ന് എംഎൽഎ പറഞ്ഞു.
സിപിഎം പല്ലശ്ശനയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്എംഎൽഎ സ്ത്രീവിരുദ്ധ പരാമർശം
വിഷയത്തിൽ എംഎൽഎ മാപ്പ് പറഞ്ഞില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എ തങ്കപ്പൻ വ്യക്തതമാക്കി