മൂന്ന് തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
മൂന്ന് കോടി രൂപ ചെലവിൽ ബി എം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച ആണ്ടിമഠം – കടുക്കാംകുന്നം റോഡിൻറെ നിർമ്മാണം പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ‘
ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിൻറെ ഭാഗമായി അകത്തേത്തറ മേൽപ്പാലം പണി പൂർത്തീകരണ വിഷയത്തിൽ അടിയന്തിരമായി റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥരുമായി ഇടപെട്ട് ചർച്ച നടത്താൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേയുടെ പണി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് നിർദ്ദേശം വെച്ചിട്ടുണ്ട്. അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്തെ ആകെ വരുന്ന 30,000 കീ മീറ്റർ പിഡബ്ല്യുഡി റോഡ് ശൃംഖലയിൽ 50% ബി എം & ബിസി നിലവാരത്തിലേക്ക് ഉയർത്തുക എന്ന് ലക്ഷ്യമിട്ടത് വെറും മൂന്നേകാൽ വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞു.
മലമ്പുഴ നിയോജകമണ്ഡലത്തിലെ 154 കിലോമീറ്റർ പിഡബ്ല്യുഡി റോഡിൽ 104 കി മീറ്ററും ബി എം ആൻ്റ ബി സി നിലവാരത്തിലായിക്കഴിഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന ശരാശരിയേക്കാൾ മുന്നിലാണ് മലമ്പുഴ മണ്ഡലം’
പൊതുമരാമത്ത് വകുപ്പ് മലമ്പുഴ നിയോജക മണ്ഡലത്തിൽ പൂർത്തിയാക്കിയതും പൂർത്തീകരിക്കുന്നതുമായ വിവിധ പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സ്ഥലം എംഎൽഎ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജോയ് വി, അകത്തെത്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്തകൃഷ്ണൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കാഞ്ചന സുദേവൻ, ഗ്രാമപഞ്ചായത്ത് അംഗം മുരളീധരൻ ബി, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ, നോർത്ത് സർക്കിൾ കോഴിക്കോട് സൂപ്രണ്ടിംഗ് എൻജിനീയർ യുപി ജയശ്രീ എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. രൂപ ചിലവിൽ പുതുക്കിപ്പണിത
മലമ്പുഴ മണ്ഡലത്തിലെ ആണ്ടിമഠം- കടുക്കാംകുന്നം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നു