പാലക്കാട്ജില്ലയിൽ വീണ്ടും മഴ ശക്തിപ്പെടുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 15വരെ ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഞായറാഴ്ച രാവിലെ 8.30വരെ 24 മണിക്കൂറിൽ ശരാശരി 14.44 മില്ലീമീറ്റർ മഴയാണ് പെയ്തത്. മണ്ണാർക്കാടാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 45.6 മില്ലീ മീറ്റർ. കൊല്ലങ്കോട് 24.2, പറമ്പിക്കുളം 12, പാലക്കാട് 11.5, ഒറ്റപ്പാലം 9.2, ചിറ്റൂർ 7, ആലത്തൂർ 4.5, പട്ടാമ്പി 1.5 മില്ലീമീറ്റർ എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിൽ പെയ്ത മഴയുടെ അളവ്.