ആനയുടെ തൂമ്പികൈ അഗ്രം അറ്റുപോയത് അന്വേഷണം നടത്തണം: ആനപ്രേമി സംഘം
പാലക്കാട്: വനം വകുപ്പിൻ്റെ മുത്തങ്ങ ആനപ്പന്തിയിൽ പരീശീലനത്തിനെത്തിയ ആനയുടെ തുമ്പിക്കൈയുടെ അഗ്രം അറ്റുപോയ സംഭവത്തിൽ ( മാർച്ച് – 2021 ) സമഗ്രഅന്വേഷണം നടത്തണമെന്നും മറച്ച് വെക്കാൻ ശ്രമിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും അതോടൊപ്പം സംഭവത്തിൽ ദുരുഹതയില്ലെന്ന് അവകാശപ്പെടുന്ന വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ആനയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയാതിനാൽ ആനയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പൊതുസമൂഹത്തെ അറിയിക്കണമെന്നും ( സർക്കാർ ഓഫിസുകളിലെ ഫയലുകൾ അടക്കം വിവരവകാശ നിയമപ്രകാരം കാണുന്നതിനും – ഉപയോഗിക്കുന്നതിനും അനുമതി സർക്കാർ നല്കിയിട്ടുള്ളതാണ് ) അതിൻ്റെ അടിസ്ഥാനത്തിലെങ്കിലും മാധ്യമ പ്രവർത്തകർക്കും , ആനപ്രേമികൾക്കും, 2018ൽ ആനയെ വനം വകുപ്പ് ഏറ്റെടുക്കുമ്പോൾ അന്നത്തെ കൈവശക്കാരാനായിരുന്ന തൃശ്ശൂർ തിരുവമ്പാടി സീത നിലയത്തിൽ ആനന്ദ് വാര്യർക്കും ആനയെ കാണൻ അടിയന്തിര അനുമതി നല്കണമെന്നും
ആവശ്യപ്പെട്ട് ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ വനം വകുപ്പ് മന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നല്കി