കോഴിക്കോട് ദേശീയപാതയില്‍ വീണ്ടും അപകടം. രോഗിയുമായി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്.
മണ്ണാ൪ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ദേശീയപാതയില്‍ കല്ലടി എംഇഎസ് കോളജിന് സമീപമായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ആംബുലൻസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആംബുലൻസ് കടയ്ക്ക് മുന്നിലെ തിട്ടയില്‍ ഇടിച്ചു നിന്നു.
രോഗിയെ മറ്റൊരു ആംബുലൻസില്‍ ആശുപത്രിയിലേക്ക് മാറ്റി. ആ൪ക്കും പരിക്കില്ല.