കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് പാലക്കാട് അകത്തേത്തറ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് താത്കാലികമായി റദ്ദാക്കി.
സിപിഎം കള്ളവോട്ടിന് ശ്രമിച്ചെന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പരാതിയെ തുടര്‍ന്നാണ് നടപടി. വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
പതിനായിരത്തോളം അംഗങ്ങളാണ് അകത്തേത്തറ സര്‍വീസ് സഹകരണ ബാങ്കിലുള്ളത്. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ വോട്ട് ചെയ്യാന്‍ എത്തിയെന്നാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണം. അതേസമയം, ആരോപണം സിപിഎം നിഷേധിച്ചു. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ അകത്തേത്തറ സര്‍ക്കാര്‍ യുപി സ്കൂളിലായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്