സംസ്ഥാനത്ത് ഏറ്റവും അധികം പിഴ നോട്ടിസുകള്‍ അയച്ചത് പാലക്കാട് ജില്ലയില്‍
പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം പിഴ നോട്ടിസുകള്‍ അയച്ചത് (5293)
സംസ്ഥാനത്ത് എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്) കാമറ വഴി കണ്ടെത്തിയത് 11,04,542 നിയമലംഘനങ്ങളെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
നിയമ ലംഘനങ്ങളെ തുടര്‍ന്ന് 49,193 പേര്‍ക്ക് തപാല്‍ വഴി പിഴ നോട്ടിസ് അയച്ചതായും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം പിഴ നോട്ടിസുകള്‍ അയച്ചത് (5293). അതേസമയം ഇടുക്കിയിലാണ് ഏറ്റവും കുറവ് പിഴ നോട്ടിസുകള്‍ അയച്ചത്. 806 നോട്ടിസുകളാണ് ജില്ലയില്‍ അയച്ചത്.