ജില്ലയിൽ വീണ്ടും കര്‍ഷക ആത്മഹത്യ. നെന്മാറ കൈപ്പഞ്ചേരി ഇടിയംപൊറ്റയില്‍ സോമന്‍ (59) ആണ് ആത്മഹത്യ ചെയ്തത്.
കൃഷി നശിച്ച് വായ്പ തിരിച്ചടവ് മുടങ്ങി എന്ന ആത്മഹത്യ കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ സോമനെ കണ്ടെത്തുകയായിരുന്നു. ഒന്നിലധികം ബാങ്കില്‍ നിന്നും താന്‍ വായ്പയെടുത്ത് കൃഷി തുടങ്ങിയെന്നും കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങിയതായും മാനഹാനി സംഭവിച്ചതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നെല്‍ കര്‍ഷകനായ സോമന്‍ സ്ഥലം പാട്ടത്തിനെടുത്തും മറ്റുമാണ് കൃഷി നടത്തിയിരുന്നത്. എന്നാല്‍, കൃഷി നശിച്ചതോടെയാണ് പ്രതിസന്ധിയായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.