ഹിജാബ് കോടതി വിധി: സ്ത്രീകളുടെ പൗരാവകാശ നിഷേധത്തിനെതിരെ
വിമന്‍ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധം
പട്ടാമ്പി : ഹിജാബുമായി വിഷയത്തിൽ സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കുന്ന കർണാടക ഹൈകോടതിയുടെ അന്യായ വിധിക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ പ്രതിഷേധ പ്രകടനം നടത്തി. വിധി ഭരണഘടനാ വിരുദ്ധവും സ്ത്രീകളെ അരികു വല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്നും
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന മനുവാദ തത്വങ്ങള്‍ക്കനുസരിച്ച് ജനാധിപത്യ രാജ്യത്ത് കോടതികള്‍ വിധി പ്രസ്താവിക്കുന്നത് ഭീതിജനകമാണന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിമൺ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് മേരി എബ്രഹാം പറഞ്ഞു. ജില്ല വൈസ് പ്രസിഡണ്ട് സുലൈഖ റഷീദ്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തംഗം നസീജ മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.