കൊറോണ ബാധിച്ച് മരിച്ച കരാകുർശ്ശി സ്വദേശിയുടെ മൃതദേഹം സംസ്ക്കരിച്ചു.
കരാകുർശ്ശി കാവുംപടിയിൽ കോവിഡ് പോസിറ്റീവ് ആയി മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് സുഭാഷ്.പി,മേഖല ട്രഷറർ അമൽ,ജിതിൻ, രജീഷ്,സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ കൊറോണ മാനദണ്ഡങ്ങൾ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരുന്നു സംസ്ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.