അട്ടപ്പാടി വെങ്കക്കടവ് ഊരിലെ ആദിവാസിയുവാവിന് കത്തിക്കുത്തിൽ പരിക്ക്. വെങ്കക്കടവ് ഊരിലെ അനുക്കുട്ടനാണ് (21) കുത്തേറ്റത്. സുഹൃത്തായ രാജേഷാണ് (20) കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. യുവാവിന് പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് ഷോളയൂർ പോലീസ് പറഞ്ഞു.