Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജനാധിപത്യ തത്ത്വങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം: മന്ത്രി കെ കൃഷണൻകുട്ടി

Palakkad News by Palakkad News
3 years ago
in PALAKKAD
0
ജനാധിപത്യ തത്ത്വങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം: മന്ത്രി കെ കൃഷണൻകുട്ടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനാധിപത്യ തത്ത്വങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം: മന്ത്രി കെ കൃഷണൻകുട്ടി

ജനാധിപത്യത്തിന്റെ കേന്ദ്ര തത്ത്വങ്ങളായ നീതി – സമത്വം – സാഹോദര്യം – സ്വാതന്ത്ര്യം എന്നിവ എല്ലായ്പ്പോഴും പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന റിപ്പബ്ലിക്ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെയാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചത്. സ്വതന്ത്ര ഭാരതത്തിനായി പ്രയത്‌നിക്കുകയും ജീവന്‍ബലി നല്‍കിയ ധീര സ്വാതന്ത്ര്യ സമര സേനാനികളെയും, രാജ്യത്തിന്റെ രക്ഷയ്ക്കായി ജീവന്‍ ബലിനല്‍കിയ വിവിധ സേനാംഗങ്ങളെയും ജില്ലയില്‍ നിന്നുള്ളവരെ ആദരവോടെ സ്മരിക്കുന്നതായി മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വഹിച്ചവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് സാധിക്കണം.
ആ ഓര്‍മ്മകളില്‍ നിന്നും ഉള്‍ക്കൊള്ളുന്ന പാഠങ്ങളാവണം ഇന്നത്തെ കാലത്ത് നമ്മെ നയിക്കേണ്ടത്. കലാലയങ്ങളിലും തെരുവീഥികളിലും യുവാക്കൾ സമരം ചെയ്യത് അക്രമങ്ങൾ അരങ്ങേറുകയും പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഒരു ലക്ഷ്യത്തിനായി പോരാടുമ്പോൾ ജനങ്ങൾ, രാജ്യത്തെ യുവാക്കൾ, ഗാന്ധിജി മാനവികതയ്ക്ക് നൽകിയ അഹിംസ എന്ന സംഭാവന മറക്കരുതെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും പ്രാവർത്തികമാക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.

വിവിധ ദേശീയതകളെ അംഗീകരിച്ച്, വിവിധ സംസ്കാരങ്ങൾ കൂട്ടിയിണക്കി, അധികാരം വികേന്ദ്രീകരിച്ച്, ഒരു കേന്ദ്രീകൃത ഭരണ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫെഡറൽ ഭരണ സംവിധാനമാണ് നമ്മുടേത്. ബഹുസ്വരതയാണ് അതിന്റെ മുഖമുദ്ര.

ദേശീയത ഇന്ന് നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. വിവിധ ഭാഷകൾ, സംസ്കാരങ്ങൾ, ആചാരങ്ങൾ, മതവിശ്വാസങ്ങൾ എന്നിവ പിന്തുടരുന്ന ജനങ്ങളെ ഏകശിലാത്മകമായ ഒരു സംസ്കാരത്തിൽ തളച്ചിടാനുള്ള ഏതു ശ്രമവും പൊതുദേശീയതയ്ക്ക് വെല്ലുവിളിയായിരിക്കും.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ദേശീയതയുടെ മുഖ്യധാരയിലേക്ക് കൊണ്ട് വരുവാനും വികസന പ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കാനുമുള്ള ക്രിയാത്മകമായ പരിശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം. സ്ത്രീകൾ , കുട്ടികൾ, ആദിവാസികളുമടക്കം ദേശീയ പൊതുധാരയിൽ ഇനിയും പ്രാമുഖ്യം ലഭിക്കാത്തവരെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

രാജ്യത്ത് കർഷക ആത്മഹത്യ കൂടുതലാണ്. കൃഷിക്കാരുടെ മരണം എന്നാൽ കൃഷിയുടെ മരണമാണ്. താങ്ങുവില കർഷക അവകാശമാക്കി മാറ്റുന്ന നിയമനിർമാണം കർഷകരുമായി കൂടിയാലോചിച്ച്‌ നടപ്പാക്കേണ്ടതാണ്. മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അത് ഉറപ്പു വരുത്തുന്നതിനാവശ്യമായ നിയമ നിര്‍മ്മാണം ഉണ്ടാകേണ്ടതാണ്. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി താങ്ങുവില നിശ്ചയിക്കുന്നതിനുള്ള പുതിയ ഫോർമുലയും അതിന്റെ വിശദമായ രീതിശാസ്ത്രവും പാർലമെന്റിൽ നിയമം പാസാക്കി, നിയമപരിരക്ഷയോടുകൂടി നടപ്പാക്കേണ്ടതാണ്‌.

വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യവത്ക്കരണത്തിന് ലക്ഷ്യമിടുന്ന വൈദ്യുതി നിയമ ഭേദഗതി സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഉള്‍പ്പടെ വൈദ്യുതി എത്തിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് വിരുദ്ധമാണ്. സഹകരണ മേഖലയിലെ പരിഷ്കാരങ്ങള്‍ രാജ്യത്തെ ഗ്രാമീണ, കര്‍ഷക ജന വിഭാഗത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതാണ്. സഹകരണ മേഖല ശക്തമായി നിലനില്‍ക്കേണ്ടത് ഗ്രാമീണ ഭാരതത്തിന്റെ പുരോഗതിയ്ക്ക് അനിവാര്യമാണ്.
കേരളത്തിന്റെ സുസ്ഥിര വികസനമെന്ന കാഴ്ചപാടോടെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ സംസ്ഥാന വികസന പാതയില്‍ സമൂലമായ മാറ്റംകൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ ആര്‍ദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാല് മിഷനുകള്‍ സംസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറ്റിക്കഴിഞ്ഞു. ആശുപത്രികള്‍ ഇന്ന് രോഗീ സൗഹൃദമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോലും ഉന്നതനിലവാരത്തിലുള്ള ചികിത്സയാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് സീറ്റുകൾ ലഭിക്കാത്ത അവസ്ഥയായി ലൈഫ് മിഷന്‍ ഭൂരഹിതരായ ഭവനരഹിതരുടെ പ്രത്യാശയാണ്. പദ്ധതിയിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ സ്വന്തമായൊരു കൂര ലഭിച്ചുകഴിഞ്ഞുവെന്നത് ചെറിയ നേട്ടമല്ല. ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷിരീതിയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുളള കൃഷിവികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഹരിത കേരളം മിഷനും ജനം ഏറ്റെടുത്തുകഴിഞ്ഞു. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ തന്നെയുണ്ടായ ഈ പുരോഗതി എല്ലാ രംഗത്തും ദൃശ്യമാണ്.
വൈദ്യുതി ഉല്‍പ്പാദന രംഗത്ത് സംസ്ഥാനത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. പരിസ്ഥിതിയ്ക്ക് ദോഷം വരുത്താതെ, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടും, സംസ്ഥാനത്ത് ലഭ്യമായുള്ള ജല സമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദന മേഖല ശക്തിപ്പെടുത്തും. നിലവിലുള്ള ജല സംഭരണി ഉപയോഗപ്പെടുത്തിക്കൊണ്ട്, ഇടുക്കി രണ്ടാം നിലയം സ്ഥാപിക്കുന്നതാണ്. ഇതിനു പുറമേ, ഉള്‍ക്കാടുകള്‍ള്ളില്‍ താമസിക്കുന്ന ആദിവാസി സമൂഹങ്ങള്‍ക്കും വൈദ്യുതി എത്തിച്ച്, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ വികസനത്തിന്റെ പാതയിലെക്കെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ ഒറ്റക്കെട്ടായി പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ‘

സംസ്ഥാനത്തെ റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും പൊതുവില്‍ ആളുകളില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വലിയൊരു പ്രശ്‌നമാണ്. റെയില്‍ വികസനത്തിന്റെ ഭാഗമായി അര്‍ദ്ധ അതിവേഗ റെയില്‍ തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ നാല് മണിക്കൂറില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് കുറഞ്ഞ നിരക്കില്‍ ഹരിത വൈദ്യുതി നല്‍കാന്‍ കെ. എസ്.ഇ.ബി തയ്യാറാണ്. കെ റെയിലിന്റെ പ്രവര്‍ത്തന ചെലവിന്റെ 30 ശതമാനം വരുന്ന വൈദ്യുതി ചാര്‍ജ് കുറയുകയാണെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയുന്നതും പദ്ധതി കൂടുതല്‍ ആകര്‍ഷകമാകുന്നതുമാണ്.

തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സംസ്ഥാനത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഒറ്റക്കെട്ടായി ദുരന്തങ്ങളെ നേരിടാന്‍ നാം പഠിച്ചു കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ വന്‍ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടാക്കിയത്. അതിനെ അതിജീവിച്ച്, നവകേരള നിര്‍മാണവുമായി ഏറെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിഞ്ഞു. നിലവിലുള്ള കേരളത്തെയല്ല, പുതിയ കേരളത്തെ സൃഷ്ടിക്കുക എന്നതാണ് നവകേരളത്തിന്റെ ലക്ഷ്യം. വ്യാജവാര്‍ത്തകളില്‍ വീണുപോകാതെ, നാടിന്റെ സുരക്ഷിത ഭാവിക്കായി നാം കൈകോര്‍ക്കണം.
സംസ്ഥാന സർക്കാർ എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഭരണഘടനയുടെ നിർദേശം പൂർണ്ണമായും അംഗീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടമൈതാനത്ത് നടന്ന പരിപാടിയിൽ വി.കെ ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ കലക്ടർ മൃൺമയി ജോഷി, ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് കെ. സലീം, സബ് കലക്ടർ ബൽപ്രീത് സിംഗ്, അസിസ്റ്റന്റ് കലക്ടർ അശ്വതി ശ്രീനിവാസ്, എ.ഡി.എം. കെ മണികണ്ഠൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മീനാക്ഷിപുരം പോലീസ് സ്‌റ്റേഷൻ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ.മാത്യൂ ന്റെ നേതൃത്വത്തിൽ നടന്ന പരേഡിൽ എ.ആര്‍.പോലീസ്, കെ.എ.പി സെക്കന്റ് ബറ്റാലിയന്‍, ലോക്കല്‍ പോലീസ് പുരുഷ വിഭാഗം, ലോക്കല്‍ പോലീസ് വനിതാ വിഭാഗം എന്നിങ്ങനെ നാല് പ്ലറ്റൂണുകള്‍ അണിനിരന്നു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Previous Post

ജില്ലയില്‍ ഇന്ന് 2683 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Next Post

കാണാതെ പോകുന്ന ചില ആണകങ്ങൾ

Palakkad News

Palakkad News

Next Post
കാണാതെ പോകുന്ന ചില ആണകങ്ങൾ

കാണാതെ പോകുന്ന ചില ആണകങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News