ജില്ലയിലെ വിവിധ തപാൽ ഓഫീസുകളിൽ ആധാർ മേള നടത്താനൊരുങ്ങി തപാൽ വകുപ്പ്. എൻറോൾമെന്റ്, വിലാസം പുതുക്കൽ, ഫോട്ടോ/ബയോമെട്രിക് പുതുക്കൽ, പേര്, ലിംഗഭേദം, ജനനത്തീയതി തിരുത്തൽ, മൊബൈൽ നമ്പർ, ഇ-മെയിൽ തിരുത്തൽ എന്നീ സൗകര്യങ്ങളുണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ മേള ഉണ്ടായിരിക്കും.