ബ്രേക്ക് തകരാറായതിനെത്തുടർന്ന് മുന്നിലുള്ള വാഹനത്തിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ച ലോറി റോഡിരികിലുള്ള മൺതിട്ടിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. ചെറിയ കുരുക്കിനെത്തുടർന്ന് വാഹനങ്ങൾ വരിവരിയായി പതുക്കെയാണ് പോയത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. കുതിരാൻ അമ്പലം കഴിഞ്ഞ് ഇറക്കമിറങ്ങുന്നതിനിടെ ബ്രേക്ക് തകരാറാവുകയായിരുന്നു. ഇതേത്തുടർന്ന് മുന്നിലുള്ള വാഹനത്തിൽ ഇടിക്കാതിരിക്കാനായി വെട്ടിക്കുകയായിരുന്നെന്ന് ലോറി ഡ്രൈവർ പറഞ്ഞു