കാർ നിയന്ത്രണം തെറ്റി മതിലിലിടിച്ച് തലകീഴായി മറിഞ്ഞു
: നെന്മാറ-കരിമ്പാറ റോഡിൽ ചാത്തമംഗലം കൊല്ലയങ്കാട് ഇറക്കത്തിൽ നിയന്ത്രണം തെറ്റിയ കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സമീപത്തെ വീട്ടുമതിലും തകർന്നു. കാറോടിച്ചിരുന്ന മരുതഞ്ചേരി പൂഞ്ചേരി സ്വദേശി ജിജോ, കാറിൽ സഞ്ചരിച്ചിരുന്ന സാറാമ്മ എന്നിവർക്ക് നിസ്സാര പരിക്കേറ്റു.
സ്വകാര്യ ആശുപത്രിയിൽ പോയി തിരിച്ചുവരുമ്പോഴാണ് അപകടം. പ്രദേശവാസികളുടെ സഹായത്തോടെയാണ് കാറിനകത്തുള്ളവരെ പുറത്തെടുത്തത്. കാർ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഉയർത്തി റോഡരികിലേക്ക് മാറ്റി.