പാലക്കാട് മുണ്ടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം
കോങ്ങാട് (പാലക്കാട്): മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥൻ, വിഘ്നേശ് എന്നിവരാണ് മരിച്ചത്. എഴക്കാട് ഒമ്പതാം മൈലിൽ ഞായറാഴ്ച രാത്രി 9.30നാണ് അപകടം.
സാരമായി പരിക്കേറ്റ ലക്ഷംവീട് കോളനി സ്വേദശി ശിവനെ പാലക്കാട് ജില്ല ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലാണ്