ആലത്തൂർ: വീട്ടിൽ സാരികൊണ്ട് കെട്ടിയുണ്ടാക്കിയ തൊട്ടിലിൽ കുരുങ്ങി അവശനിലയിലായ വിദ്യാർഥിനി മരിച്ചു. മഞ്ഞളൂർ മില്ല് മൊക്ക് ചക്കിങ്കൽ വീട്ടിൽ ചന്ദ്രെൻറ മകൾ നന്ദനയാണ് (17) മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.45നാണ് സംഭവം.
അമ്മ അമ്പലത്തിൽ പോയി തിരിച്ചെത്തി പ്രസാദം മകൾക്ക് കൊടുക്കാൻ മുറിയിൽ ചെന്നപ്പോൾ തൊട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടത്.
ചിതലി ഭവൻസ് വിദ്യാമന്ദിറിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. അമ്മ: മീനാകുമാരി. സഹോദരി: പാർവതി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.