കോഴിക്കോട് നിന്ന് പോണ്ടിച്ചേരി വഴി ചെന്നൈയ്ക്ക് പോയ സ്വകാര്യ ബസ് കത്തി നശിച്ചു
തിരുവാഴിയോട് പെട്രോള്‍ പമ്ബിനും ശ്രീകൃഷ്‌ണപുരം പൊലീസ് സ്റ്റേഷനും സമീപത്ത് വെച്ചാണ് ബസിന് തീപിടിച്ചത്. കോഴിക്കോട് നിന്ന് പുറപ്പെട്ട എ വണ്‍ ട്രാവല്‍സ് സ്ലീപ്പർ ബസാണ് കത്തി നശിച്ചത്.
ബസിനുമുന്നിലെ ഡാഷ് ബോർഡില്‍ നിന്ന് പുക കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. ബസില്‍ 23 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 26 പേർ ഉണ്ടായിരുന്നു.കോങ്ങാട്, മണ്ണാർക്കാട് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.