പാലക്കാട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ലക്കിടി നെഹ്റു കോളേജ് അധ്യാപകന് ദാരുണാന്ത്യം
ഇന്ന് കാലത്താണ് സംഭവം
പ്രഫസർ അക്ഷയ് ആർ. മേനോനാണ് മരിച്ചത്. കോളജിലേക്ക് വരുന്നതിനിടെ രാവിലെ 8.40ഓടെ കൂട്ടുപാത യൂണിയൻ ബാങ്കിനു മുന്നിലാണ് അപകടം.
അധ്യാപകൻ സഞ്ചരിച്ച സ്കൂട്ടറും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു