നിയന്ത്രണം തെറ്റിയെത്തിയ കാര്‍ രണ്ട് കാറുകളിലിടിച്ച ശേഷം ഷോപ്പിലേക്ക് പാഞ്ഞുകയറി;
അപകടത്തില്‍ ആർക്കും പരിക്കില്ല.
നിയന്ത്രണം തെറ്റിയെത്തിയ കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്.
ശ്രീകൃഷ്ണപുരത്ത് ഫെഡറല്‍ ബാങ്കിന് സമീപമാണ് അപകടം നടന്നത്. ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ഗോള്‍ഡ് കവറിംഗ് സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇവിടെ നിർത്തിയിട്ട രണ്ട് കാറുകളിലിടിച്ചാണ് വാഹനം പാഞ്ഞു വന്നത്.
കാർ ഓടിച്ച കോട്ടപ്പുറം കരിമ്ബന വരമ്ബ് സ്വദേശി അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയും ചെയ്തു.