ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അമൽദേവിന് 14വർഷം കഠിനതടവും ഒരു ലക്ഷത്തി പത്തായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി ടി ശോഭന ഹാജരായി 2018 ഒക്ടോബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സിഐ മാരായ മനോജ് കുമാർ, പി കെ മനോജ് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത് പിഴ അടച്ചില്ലെങ്കിൽ 15 മാസം അധിക കഠിന തടവ് അനുഭവിക്കണം.