പല്ലാവൂർ. പല്ലാവൂർ സ്വദേശിനി രേഷ്മക്കും മക്കൾക്കും വേണ്ടി ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവകാരുണ്യ സാമൂഹികോന്നമന സംഘടനയായ HOPE നിർമ്മൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നിർമ്മൽ ഭവനത്തിൻ്റെ താക്കോൽ നാളെ ആലത്തൂർ എം.പി രമ്യാ ഹരിദാസ് കൈമാറും.
പരേതനായ പ്രേംകുമാറിന്റെ ഭാര്യ 27 വയസ്സുകാരി രേഷ്മയുടെയും, രണ്ടു മക്കളുടേയും ദയനീയാവസ്ഥ മനസ്സിലാക്കിക്കൊണ്ട് ആലത്തൂർ ബി എസ് എസ് ഗുരുകുലം സ്കൂളിൽ പ്രവർത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷനാണ് 450 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ ഈ സ്നേഹഭവനം നിർമ്മാണം പൂർത്തിയാക്കിയത്.