: അട്ടപ്പാടി : നാലുവയസ്സുകാരനെ ക്രൂരമായി മർദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അറസ്റ്റിൽ. അട്ടപ്പാടി സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ ഉണ്ണികൃഷ്ണൻ എന്നയാളുമാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പോലീസ് ഇരുവരെയും പിടികൂടിയത്.
നാലുവയസ്സുകാരനെ അമ്മയും ഉണ്ണികൃഷ്ണനും നിരന്തരം മർദിച്ചിരുന്നതായാണ് പരാതി. കുഞ്ഞിന്റെ കാൽപ്പാദം ഗ്യാസ് സ്റ്റൗവിൽവെച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു.
കുട്ടിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ഉണ്ണികൃഷ്ണൻ കുഞ്ഞിനെ ഇലക്ട്രിക് വയർ കൊണ്ട് മാരകമായി അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.അമ്മയുടെയും സുഹൃത്തിന്റെയും ഉപദ്രവം തുടർന്നതോടെ യുവതിയുടെ അച്ഛനാണ് കുഞ്ഞിനെ വീട്ടിൽനിന്ന് രക്ഷിച്ച് കുഞ്ഞിന്റെ പിതാവിനെ ഏൽപ്പിച്ചത്. ത