ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനം : അപേക്ഷ ഡിസംബര്‍ 15 വരെ
മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസില്ല. അപേക്ഷകള്‍ www.navodaya.gov.in ല്‍ ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. ജവഹര്‍ നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന ജില്ലയിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2020-21 വര്‍ഷം അഞ്ചാം തരത്തില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. ഫോണ്‍: 0491 2815157 / 9496295349.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്